മരക്കാർ — Made for memes.

hari.
1 min readMar 31, 2022

മരക്കാർ പടം: 2 മണിക്കൂർ 55 മിനിറ്റ്.

ഞാൻ memes/trolls വായിച്ചും കണ്ടും ചിലവഴിച്ച സമയം: അതുക്കും വളരെ വളരെ മേലെ!

എന്റെ ഒരു ഫുൾ ഉച്ച മൊത്തം അങ്ങനെ ചിരിച്ചും കളിച്ചും ഉല്ലസിച്ചും പോയി. അവാർഡോ 100 കോടിയോ ആരാധകരുടെ തെറിവിളിയോ (പടം ഇഷ്ടപെട്ടില്ല എന്ന് പറയുന്നവരെ മാത്രം) ഒന്നുമല്ല, ഇതല്ലേ വിജയം? ഇത് തന്നെ അല്ലെ വിജയം?

P.S.:- പടം കണ്ടില്ല, എന്നാൽ ആ പടത്തിലെ സ്റ്റീൽ/അലൂമിനിയം പാത്രങ്ങളും VKC Pride ചെരിപ്പും വാളെടുക്കാൻ മറന്ന ഭടനെയും എല്ലാം കണ്ടു മനസ്സ് നിറഞ്ഞു!

P.P.S.:- Tagline വേണേൽ മാറ്റാമായിരുന്നു. ഇത്രേം historically accurate ആയ ഒരു സില്മക്ക് “Marakkar: Making history history” എന്നാരുന്നു വേണ്ടിയിരുന്നത്. Trailerൽ ഉള്ള ആ historical accuracy അന്ന് തന്നെ എന്നെ ഹടാതാകര്ഷിച്ചിരുന്നു. ബ്രിട്ടീഷു കാലത്തെ അണ, ഇംഗ്ലീഷ് ഭാഷ, ഫ്രഞ്ച് വിപ്ലവക്കാലത്തു ഉണ്ടാക്കിയ guillotine അങ്ങനെ അങ്ങനെ അങ്ങനെ പലതും ശരാശരി ഒരു 300 കൊല്ലം മുന്നേ പ്രിയേട്ടൻ ഇതിൽ feature ചെയ്തിട്ടുണ്ട്. എന്തു കൊണ്ടും കാലത്തിനു വളരെ മുന്നേ ചലിച്ച ചിത്രം!

P.P.P.S.:- കുഞ്ഞാലി മരക്കാർ പടം കേട്ടിടത്തോളം (പിന്നെ കുറച്ചു വക്കും മൂലയും കണ്ടിടത്തോളവും) ഒരു ക്ലാസിക് പ്രിയദർശൻ പടം തന്നെയാണല്ലോ — എത്ര എത്ര പടങ്ങളിൽ നിന്നാണ് പ്രിയൻ സാർ കോപ്പി അടിച്ചിരിക്കുന്നത്! സിറ്റുവേഷൻ, സ്ക്രിപ്റ്റ്, ഡയലോഗ്, കാമറ angles — അങ്ങനെ അങ്ങനെ അങ്ങനെ. ടച്ച് ഒട്ടും വിട്ടു പോയിട്ടില്ല. പിന്നെ രാജഭക്തി വേണ്ടോളമുള്ള പുള്ളി ആയോണ്ട് നാഷണൽ അവാർഡും കിട്ടി. ഒറ്റ പടം കാണുന്ന ടൈം/ക്യാഷ് വെച്ച് എത്ര എത്ര പടങ്ങൾ കാണാം! അല്ലേലും haters will hate പ്രിയൻ സാർ! ഇങ്ങനെ വീണ്ടും വീണ്ടും പടങ്ങൾ പിടിച്ച് വീണ്ടും വീണ്ടും നാഷണൽ അവാർഡുകൾ വാരിക്കൂട്ടിൻ. നിങ്ങളും ആക്ഷൻ കുമാരേട്ടനും കങ്കണ റണൗട്ടുമൊക്കെ ചെയ്യുന്നത് ഒരു വല്യ കാര്യം തന്നെ ആണ് — ഒരു നാഷണൽ അവാർഡ് കിട്ടാത്തതിന്റെ സങ്കടം നല്ല ഒരു ആര്ടിസ്റ്റിനും ഇനി ഉണ്ടാവാൻ വഴി ഇല്ല.

--

--